SignIn
Kerala Kaumudi Online
Friday, 26 June 2026 4.24 AM IST

ലോകകപ്പ് ഫുട്‌ബോൾ ആരവം

football

തളിപ്പറമ്പ്: പട്ടുവം ഗവ.ഹയർ സെക്കൻഡറി സ്‌കൂളും വിമുക്തി മിഷനും ചേർന്ന് ഓപ്പറേഷൻ തൂഫാൻ പ്രചരണാർത്ഥം ലോകകപ്പ് ഫുട്‌ബോൾ ആരവം സംഘടിപ്പിച്ചു.വിമുക്തി മിഷൻ അസിന്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി.ഷാജി പരിപാടി ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ദിവാകരൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി.ശ്രീമതി , പട്ടുവം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.സുരേശൻ, പി.ടി.എ പ്രസിഡന്റ് എം.അജയൻ, പ്രിൻസിപ്പൽ കെ.ഉഷ, പ്രധാനദ്ധ്യാപകൻ ജിജി
കുര്യാക്കോസ്, ഹരിദാസൻ നടുവിലത്ത് എന്നിവർ നേതൃത്വം നൽകി. വിവിധ ടീമുകളുടെ ഫാൻസ് മാർച്ച് പാസ്റ്റ്,
പ്രദർശന മത്സരം, വാദ്യഘോഷങ്ങൾ, ലോകകപ്പ് സംഗീത നിശ തുടങ്ങിയവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL