
കരിവെള്ളൂർ: കരിവെള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് എ.വി. സ്മാരക നാളിൽ ചേർന്ന സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കരിവെള്ളൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം കെ.പി സേതുമാധവൻ ഉദ്ഘാടനം ചെയ്തു. കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാകമ്മിറ്റി അംഗം പി.കുഞ്ഞിക്കണ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടറി അമ്പുക്കുഞ്ഞി പ്രവർത്തനറപ്പോർട്ടും ട്രഷറർ എം.പി.രാജൻ വരവുചിലവ് കണക്കും അവതരിപ്പിച്ചു.എ.വി.സുകുമാരൻ ടി.അച്ചുതൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എം.അമ്പുകുഞ്ഞി (പ്രസിഡന്റ്),
ടി.വി.പ്രസന്ന (വൈസ് പ്രസിഡന്റ് ) ,സി.പി.നരേന്ദ്രൻ (സെക്രട്ടറി),എം.വി കുഞ്ഞമ്പു (ജോയന്റ് സെക്രട്ടറി)
എം.പി.രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.മുതിർന്ന പൗരന്മാരുടെ റെയിൽവേ കൺസഷൻ പുനസ്ഥാപിക്കണമെന്നും കെ.എസ്.ആർ.ടി.സിയിൽ മുതിർന്ന പൗരന്മാർക്കു കൂടി സൗജന്യയാത്ര അനവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |