
തളിപ്പറമ്പ്: പട്ടുവം കയ്യംതടത്ത് ഹൗസിംഗ് ബോർഡ് മുഖേന 36 കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ളാറ്റ് ഉപഭോക്താക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം.വിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പട്ടുവം പഞ്ചായത്തിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. കരാറുകാരുടെ അനാസ്ഥ കാരണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃത്യസമയത്ത് കൈമാറാൻ സാധിച്ചിരുന്നില്ല.ഇതുകാരണം പുതിയ കരാറുകാരന് പ്രവൃത്തി നൽകി സിവിൽ വർക്കുകൾ പൂർത്തികരിച്ചിട്ടുണ്ട്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ദിവാകരൻ, ലൈഫ് മിഷൻ ജില്ല കോർഡിനേറ്റർ കെ.പി.വിനോദ് കുമാർ, ഹൗസിംഗ് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി.ജിജിൻ, കെ.സി സജീവ് (കെ.എസ്.ഇ.ബി), ഇ.മോഹനൻ (ശുചിത്വ മിഷൻ), കെ.വി. പവനൻ (വാട്ടർ അതോറിറ്റി), പി.ശ്രീമതി (ബ്ലോക്ക് പഞ്ചായത്ത് അംഗം),കെ.ദമോദരൻ, പഞ്ചായത്ത് അംഗങ്ങളായ പി.പി.സുരേശൻ, കെ.വി.വിനിത, കെ.സനൽ, വില്ലേജ് ഓഫീസർ എൻ.വി രശ്മി, വി.ഇ.ഒ മാരായ സി.ടി ആതിര, ബിന്ദു നടുവിലത്ത് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |