
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. പ്രതികൾ ഓടി രക്ഷപ്പെട്ടു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദും സംഘവും കണ്ണൂർ ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ മൂന്നു ബാഗുകളിലായി സൂക്ഷിച്ച 17.690 കിലോഗ്രാം കഞ്ചാവ് ശേഖരം പിടികൂടിയത്.
പരിശോധന സംഘത്തെ കണ്ടതോടെ പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. റെയ്ഡിൽ കണ്ണൂർ ആർ.പി.എഫ് ഇൻസ്‌പെക്ടർ ജെ. വർഗ്ഗീസ്, അസി. സബ് ഇൻസ്‌പെക്ടർ വി.വി സഞ്ജയ് കുമാർ, കോൺസ്റ്റബിൾ അബ്ദുൽ സത്താർ, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ ആർ.പി.നാസർ, സി.പുരുഷോത്തമൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡ്രൈവർ സി. അജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.വി.രതിക, തേജ്വൽ രാജീവൻ എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |