മാതമംഗലം: കണ്ണൂർ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്ള ഹരിത ടൗണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പ്രോജക്ട് ബീക്കൺ ടൗൺ' ക്യാമ്പയിന്റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗൺ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ചന്തപ്പുര ടൗണിൽ നടത്തിയ മെഗാ ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചന്തപ്പുരയിലെ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷിബു കരുൺ, അസിസ്റ്റന്റ് സെക്രട്ടറി പി.കെ സജിത, ശുചിത്വ മിഷൻ റിസോഴ്സ്‌പേർസൺ സുജന, ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |