
കണ്ണൂർ : മഹിള കോൺഗ്രസ്സ് ജില്ല കമ്മിറ്റി നടത്തിയ ഓണാഘോഷ പരിപാടികൾ ഡി.സി.സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജയിൽ ഉപദേശക സമിതിയിൽ അംഗമായ ജില്ല ജനറൽ സെക്രട്ടറി ഉഷ അരവിന്ദ്,കർഷക അവാർഡ് ജേതാവായ ഷിനോ പാറക്കൽ എന്നിവരെ അനുമോദിച്ചു. വിവിധ കലാപരിപാടി കളും ഓണകളികളും അരങ്ങേറി.ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മ വാർഷിക ദിനത്തോടനുബന്ധിച്ചു അനുസ്മരണ സന്ദേശം നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ അത്തായി പദ്മിനി, ഇ.പി .ശ്യാമള എന്നിവർ പ്രസംഗിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |