
തോപ്പുംപടി: മഹാത്മ അയ്യങ്കാളി ജന്മദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് കൈരളി പുലയർ മഹാസഭ ജില്ലാ കമ്മിറ്റി സ്വാഗതസംഘം വൈസ് ചെയർമാൻ കെ. മോഹനൻ തോപ്പുംപടി അയ്യങ്കാളി സി.പി. സുമേഷ് നഗറിൽ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എം.ടി. ശിവൻ, ജനറൽ സെക്രട്ടറി എൻ.കെ. രമേശൻ, ടി.പി. ഷാജി, സുരഭി ഷാജി, രാജേഷ്, വി.എൽ.ലിജു, സീഷെൽസ്, വി.കെ. അശോകൻ എന്നിവർ സംസാരിച്ചു. സമാപന സാംസ്കാരിക സമ്മേളനം 30ന് തോപ്പുംപടി രാജീവ് ഗാന്ധി മിനി സ്റ്റേഡിയത്തിൽ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഷിയാസ് എം.എൽ.എ, മുൻ എം.എൽ.എ കെ.ജെ. മാക്സി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4ന് സാംസ്കാരിക ഘോഷയാത്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |