നെടുമങ്ങാട്: പൂർണമായും സ്ത്രീകൾ അണിനിരന്ന 'ഭൂമി ദ ബാൻഡ്' മ്യുസിക്കൽ വൈഫ് ചിങ്ങോത്സവ നഗരിക്ക് പുതുമയായി.നെടുമങ്ങാട് സ്വദേശി പോതുപാറ മധുസൂദനൻ നായർ രചിച്ച ''പെണ്ണ്...പെണ്ണ്...ഞാനൊരു പെണ്ണ്..."" എന്ന ശീർഷക ഗാനത്തോടെ ആരംഭിച്ച മ്യുസിക്കൽ വൈഫ്‌സ് അക്ഷരാർത്ഥത്തിൽ പ്രകൃതിയുടെയും അമ്മയുടെയും കനിവിനുള്ള നന്ദി പ്രകടനമായി മാറുകയായിരുന്നു.
സ്ത്രീ ശാക്തീകരണത്തിലൂന്നി വനിതകൾ ചേർന്ന് രൂപീകരിച്ച സംഗീത ബാൻഡാണ് 'ഭൂമി". ഒരു റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട വനിതാ സംഗീത പ്രേമികളാണ് ഭൂമി ബാൻഡിൽ അണിനിരക്കുന്നത്. ഐ.ടി ഉദ്യോഗസ്ഥരും വീട്ടമ്മമാരും ഉൾപ്പെടുന്നതാണ് ടീം.2024ൽ പിറവിയെടുത്ത 'ഭൂമി ദ ബാൻഡ്" ആദ്യമായാണ് നെടുമങ്ങാട് എത്തിയത്.ടൂറിസം വകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ കല്ലിംഗൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ചിങ്ങോത്സവനഗരിയെ ആഘോഷവേദിയാക്കാൻ ബാൻഡിനായി.ശ്രുതി എസ്.ബാബു,ആതിര വിജയൻ,ശ്രീഷ്മ ജയേഷ്,മാധുര്യ പദ്മകുമാർ,അമല ലക്ഷ്മി എന്നിവരാണ് ലൈവ് മ്യുസിക്കൽ വൈഫ് നയിച്ചത്.ശീർഷക ഗാനം രചിച്ച പോതുപാറ മധുസൂദനൻ നായർ ഇരിഞ്ചയം ചിത്രകൂടം ശിലാശില്പകല കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും കവിയുമാണ്. 'ഭൂമി ദ ബാൻഡ്' ടീമംഗങ്ങൾക്ക് നഗരസഭ ഉപഹാരം നൽകിയാണ് മടക്കിയത്.
ക്യാപ്‌ഷൻ....നെടുമങ്ങാട് ചിങ്ങോത്സവ നഗരിയിൽ 'ഭൂമി ദ ബാൻഡ്' ടീമംഗങ്ങൾ ലൈവ് മ്യുസിക്കൽ വൈഫിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |