SignIn
Kerala Kaumudi Online
Friday, 28 August 2026 10.24 PM IST

അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ ടി.കെ.ഡി മുഴപ്പിലങ്ങാട് നിത്യതയിലേക്ക് മടങ്ങി

tkd

മുഴപ്പിലങ്ങാട്: എഴുത്തുകാരനും സാംസ്‌കാരിക, സാമൂഹ്യ മേഖലകളിലെ നിറ സാന്നിദ്ധ്യമായ ടി. കെ. ഡി മുഴപ്പിലങ്ങാടിന് ആയിരങ്ങളുടെ അന്ത്യാജ്ഞലി. സംസ്ഥാനസർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ആറ് പതിറ്റാണ്ടുകളോളം സാഹിത്യ സപര്യ നടത്തിയ എഴുത്തുകാരന് ജന്മനാട് വിടയേകിയത്. രാവിലെ 11.20 ന് വീട്ടിലെ പൊതുദർശനത്തിന് ശേഷം മുഴപ്പിലങ്ങാട് കുളം, ദീപ്തി ക്ലബ്ബ് എന്നിവടങ്ങളിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മാശനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംസ്‌കരിച്ചു.
വ്യാഴാഴ്ച്ച വൈകിട്ട് വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ നാടിന്റെ വിവിധ മേഖലകളിൽ നിന്നും സാംസ്‌കാരിക പ്രവർത്തകരും വിവിധ മേഖലയിലുള്ളവരുമെത്തി. സംസ്ഥാന സർക്കാരിന് വേണ്ടി കളക്ടർ പി.വിഷ്ണു രാജ് പുഷ്പചക്രമർപ്പിച്ചു. മന്ത്രി അഡ്വ.സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.സുധാകരൻ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ടി.ഒ.മോഹനൻ എം .എൽ.എ , മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം.വി.ജയരാജൻ,ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്, പി.ടി .മാത്യു തുടങ്ങിയ ഒട്ടേറെ നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. ആർട്ടിസ്റ്റ് ശശികല, പ്രൊഫസർ ടി.ശശിധരൻ, ടി. മിലേഷ് തുടങ്ങിയവരും അന്ത്യോപചാരങ്ങൾ അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL