
കാഞ്ഞങ്ങാട് : ശ്രാവണ മാസം ശുക്ലപക്ഷ പൗർണ്ണമിയുടെ ഭാഗമായി ഹൊസ്ദുർഗ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ മഹിളാ സംഘത്തിൻ്റെ നേതൃത്വത്തിൽ വര മഹാലക്ഷ്മി വ്രത പൂജ നടന്നു. ഉത്തര കേരളത്തിൽ അപൂർവ്വമായി നടക്കുന്ന പൂജയിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിരവധി ആളുകൾ പങ്കെടുത്തു.ജീവിതവിജയം, ഐശ്വര്യം, തുടങ്ങിയവ ഉണ്ടാകുന്നതിന്റെ ഭാഗമാണ് സ്ത്രീകൾ വ്രതമനുഷ്ഠിച്ച് പൂജ ചെയ്യുന്നത്. പങ്കെടുക്കുന്ന ആളുകൾ ശ്രീകൃഷ്ണ ഭഗവാന്റെയും ശ്രീ വര മഹാലക്ഷ്മി ദേവിയുടെയും ചന്ദന കുങ്കുമാദി പ്രസാദങ്ങൾ സ്വീകരിച്ചാണ് പൂജ സമാപിക്കുന്നത്. രാവിലെ 10 പത്തുമണിക്ക് ആരംഭിച്ചപൂജ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു നിന്നു .നാലു മണിക്കൂർ നീണ്ടുനിന്ന പൂജക്ക്. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാഘവേന്ദ്ര കുഞ്ചുരായ എന്നിവർ പൂജയ്ക്ക് നേതൃത്വം നൽകി. അന്നദാനവും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |