SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

കാസർകോട് -കാഞ്ഞങ്ങാട് റോഡിൽ ഗതാഗത നിരോധനം

kasargod

ബേക്കൽ: കാസർകോട് -കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയിലെ ബേക്കൽ റെയിൽവേ ഓവർബ്രിഡ്ജ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം സെപ്തംബർ ഒന്നു മുതൽ ഒക്ടോബർ 11 വരെ നിരോധിച്ചു. കാസർകോട് നിന്നും വരുന്ന വാഹനങ്ങൾ ബേക്കൽ-പനയാൽ വഴി നാഷണൽ ഹൈവേയിലേക്കോ മൗവ്വൽ ജംഗ്ഷനിൽ നിന്നും പള്ളിക്കരമൗവ്വൽ റോഡിൽ പ്രവേശിച്ച് പള്ളിക്കര-പെരിയ റോഡ് വഴി കാഞ്ഞങ്ങാടേക്കും കാഞ്ഞങ്ങാട് നിന്നുമുള്ള വാഹനങ്ങൾ പള്ളിക്കര പെരിയ റോഡിൽ നിന്നും പള്ളിക്കര മൗവ്വൽ റോഡിൽ പ്രവേശിച്ച് ബേക്കർ പനയാൽ റോഡ് വഴിയും ഗതാഗതം തിരിച്ചു വിടും. കാസർകോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നും എൻ.എച്ച് 66 വഴി പോകണം. കാസർകോട് നിന്ന് നീലേശ്വരം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ എൻ.എച്ച് 66 വഴിയും പോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, GATHAGATHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL