
കാഞ്ഞങ്ങാട് : നഗരസഭ 19ാം വാർഡ് വയോജന സംഗമം മുത്തപ്പനാർകാവ് ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 85 വയസിനു മുകളിൽ പ്രായമുള്ള 20 പേരെ ചടങ്ങിൽ ആദരിച്ചു.ശുചിത്വ മിഷൻ വാർഡ് കോർഡിനേറ്റർ എം.ദാക്ഷായണി, റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മഹമൂദ് മുറിയനാവി, കെ.വി.ദാമോദരൻ,കൃഷ്ണൻ പനങ്കാവ്, ഗംഗാധരൻ കൊവ്വൽ, സി പി.വി.വിനോദ്. എന്നിവർ സംസാരിച്ചു. രാജൻ ഐങ്ങോത്ത് സ്വാഗതം പറഞ്ഞു.വിവിധ കലാപരിപാടികളും കായികമത്സരങ്ങളും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |