
പാലക്കുന്ന് : പാലക്കുന്ന് കേന്ദ്രീകരിച്ച് തുളസി കതിർ എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചു. പാലക്കുന്ന് കഴകം ഭഗവതിക്ഷേത്രം ക്ഷീരശൈലം ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ പൊതുയോഗത്തിൽ ക്ഷേത്ര സ്ഥാനികൻ സുനീഷ് പൂജാരി നിലവിളക്ക് കൊളുത്തി . വേണുഗോപാലൻ പാലക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. കൊപ്പൽ ചന്ദ്രശേഖരൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ.കെ.ബാലകൃഷ്ണൻ, സെക്രട്ടറി കെ.വി.ഗിരീഷ് ബാബു, കേന്ദ്ര മാതൃസമിതി സെക്രട്ടറി വീണാ കുമാരൻ, ഉദയമംഗലം സുകുമാരൻ, പാലക്കുന്നിൽ കുട്ടി, ജയാനന്ദൻ പാലക്കുന്ന്, സി.കെ. കണ്ണൻ, ബിന്ദു ജയൻ, ഗോപി ചെമ്മനാട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:വേണുഗോപാലൻ പാലക്കുന്ന് (പ്രസിഡന്റ്), ഭാസ്കർ ഉദുമ,യമുന മുതിയക്കാൽ (വൈസ് പ്രസിഡന്റ്) അനിൽകുമാർ മുല്ലച്ചേരി (ജനറൽ സെക്രട്ടറി), കുഞ്ഞിരാമൻ പാക്യാര,വിനയ വേണു, (സെക്രട്ടറി) മോഹനൻ ബക്കാർ ( ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |