വളാഞ്ചേരി : മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിയൻ സ്ഥാപക നേതാവായ വി. വി. ദക്ഷിണാമൂർത്തി അനുസ്മരണം സംഘടിപ്പിച്ചു.
കാടാമ്പുഴ ദേവസ്വം റസ്റ്റ് ഹൗസ് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണം സമ്മേളനം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി. പ്രവീൺ അദ്ധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം പി. അനിത സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സി. രാജേഷ് സ്വാഗതവും ട്രഷറർ പി. ഹരിദാസൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |