
അടൂർ : സി.പി.ഐ നേതാവ് ബൈജു മുണ്ടപ്പള്ളിയുടെ വേർപാട് അത്യന്തം ദുഃഖകരമെന്ന് സി.പി.ഐ ജില്ലാസെക്രട്ടറി ചിറ്റയം ഗോപകുമാർ പറഞ്ഞു. എ.ഐ.വൈ.എസ് പ്രാദേശിക നേതാവായി തുടങ്ങി സംസ്ഥാന കമ്മിറ്റി അംഗമായി കടമ നിർവഹിച്ചു കൊണ്ട് അടൂരിലും ജില്ലയിലും യുവജനസംഘടനയെ ശക്തിപ്പെടുത്താൻ ബൈജുവിന് കഴിഞ്ഞിരുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ ജീവിച്ച ബൈജു കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകിവരവേയാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിത വേർപാട് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വലിയ നഷ്ടമാണുണ്ടാക്കിയതെന്ന് ചിറ്റയം അസ്മരിച്ചു. ജില്ലാ കമ്മിറ്റിയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ചിറ്റയം ഗോപകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |