
മൂവാറ്റുപുഴ: മഹാത്മാ അയ്യങ്കാളിയുടെ 163-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി പട്ടികജാതി മോർച്ച എറണാകുളം ഈസ്റ്റ് ജില്ല സംഘടിപ്പിക്കുന്ന അയ്യങ്കാളി മഹാസദസ് ഇന്ന് വൈകിട്ട് 5ന് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപം നടക്കും. ഒരാഴ്ചക്കാലമായി നടന്നുവരുന്ന ആഘോഷങ്ങളുടെ ജില്ലാതല സമാപനമാണിത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് വെള്ളൂർക്കുന്നം ക്ഷേത്ര പരിസരത്തുനിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. അയ്യങ്കാളി വേഷധാരികൾ, കാവടി, ശിങ്കാരിമേളം, നാസിക് ഡോൾ എന്നിവ അകമ്പടിയാകും. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് അജീഷ് തങ്കപ്പൻ അദ്ധ്യക്ഷനാകും. ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |