SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.08 AM IST

പാർട്ടിക്കെതിരെ നിലപാടെടുത്തവർ ആത്മപരിശോധന നടത്തണം: തോൽവിയുടെ കാരണങ്ങൾ പരിശോധിച്ച് തിരുത്തും:പിണറായി

1

തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ മുന്നണിയും പാർട്ടിയും പരിശോധിച്ചെന്നും തിരുത്തേണ്ടത് തിരുത്തി പോകാനാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.തളിപ്പറമ്പ് തൃച്ചംബരത്ത് സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫിനെ തൽക്കാലം ഉപേക്ഷിച്ചവർ ഇക്കാലം കൊണ്ട് കുറേ കാര്യങ്ങൾ മനസിലാക്കി. ഞങ്ങൾക്ക് ദുരുദ്ദേശമില്ല.കാപട്യമില്ല. ജനങ്ങളെ ഒരിക്കലും കബളിപ്പിക്കില്ല. കള്ളപ്രചാരവേലയുടെ കുത്തൊഴുക്കിൽ പെട്ടുപോയവരുണ്ട്. അവർ ശരിയായ നിലപാട് സ്വീകരിച്ച് തിരിച്ച് വരും. അതിശക്തമായ കോൺഗ്രസ് സാന്നിധ്യമുള്ള മണ്ഡലമാണ് തളിപ്പറമ്പ്. നേരിയ വോട്ടിനാണ് പലപ്പോഴും എൽ.ഡി.എഫ് ജയിച്ചിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

വോട്ട് കണക്കിൽ നേരിയ കുറവ് മാത്രമേ വന്നിട്ടുള്ളു. പരാജയത്തെ ചെറുതായി കാണുന്നില്ല. എല്ലാ അർത്ഥത്തിലും പാർട്ടിയെ വഞ്ചിച്ച ടി.കെ.ഗോവിന്ദൻ തളിപ്പറമ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നതിലൂടെ എൽ.ഡി.എഫിന്റെ കുറച്ച് വോട്ടുകൾ നഷ്ടപ്പെടുത്തി.ഈ പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ചവർ വേണ്ടിയിരുന്നോ എന്ന് പരിശോധന നടത്തണം. ശരിയല്ലാത്ത നിലപാട് സ്വീകരിച്ച് പോയി എന്നത് കൊണ്ട് അത് തിരുത്താൻ കഴിയാത്തതല്ലെന്നും പിണറായി വിജയൻ പറഞ്ഞു.അങ്ങനെയുള്ളവ‌ർ മാറി ചിന്തിക്കണമെന്നും പാർട്ടിയെ സംരക്ഷിക്കാൻ അണിനിരക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL