SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.08 AM IST

ചന്തേര എം.ഡി.എം.എ കേസിൽ അന്താരാഷ്ട്ര ബന്ധം: ആഫ്രിക്കൻ സ്വദേശിയടക്കം രണ്ടുപേർ കൂടി പിടിയിൽ

1

ചന്തേര( കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 139.29 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ആഫ്രിക്കൻ സ്വദേശിയും ഉത്തരേന്ത്യയിൽ വിതരണശൃംഗലയിലെ കണ്ണിയായ സ്ത്രിയും പിടിയിലായി. ഇവരുടെ അറസ്റ്റോടെ കേസിന്റെ അന്താരാഷ്ട്ര, അന്തർ സംസ്ഥാന ബന്ധം തെളിയുകയാണ്.

കേസിൽ ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി കെ.മുഹമ്മദ് സാബീറിനെ (33) ഈ മാസം 19ന് അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉത്തരേന്ത്യയിൽ മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനിയും നിലവിൽ പശ്ചിമബംഗാളിലെ ഹൗറ ജില്ലാ നരേന്ദ്രപുടിൽ താമസക്കാരിയുമായ റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്.മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുമാണ് ഒളിവിൽ കഴിയുന്നതിനിടെ ഹൊസ്ദുർഗ് എസ്.ഐ നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം ഇവരെ സാഹസികമായി പിടികൂടിയത്., കേരളത്തിലെ ലഹരി ശൃംഖലയുടെ പ്രധാനിയായ ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തു വച്ചും അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കോഴിക്കോട് നടക്കാവ് , കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ് ഘാന സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇരുവരുടേയും അറസ്റ്റോടെ ലഹരി കടത്തിന്റെ കേന്ദ്രത്തിലേക്ക് കടക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധമുള്ള കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള തുടർനടപടികൾ പ്രത്യേക അന്വേഷണസംഘം ആസൂത്രണം ചെയ്തു വരികയാണ്.

നീലേശ്വരം സി ഐ കെ.പ്രശാന്ത് ,​ഹോസ്ദുർഗ് എസ്.ഐ നീതു തച്ചഞ്ചേരി,​ ഗ്രേഡ് എ എസ് ഐ എൻ.എം. രമേശൻ, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.സനീഷ് കുമാർ, കെ.ടി.അനിൽ, ജ്യോതിഷ്. സിവിൽ പൊലീസ് ഓഫിസർമാരായ എം.നിഖിൽ കുമാർ, രാഹുൽ,കുഞ്ഞികൃഷ്‌ണൻ, ജയേഷ് എന്നിവരാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL