
കണ്ണൂർ:യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ എസ്.എഫ്.ഐ നേതാവ് കെ.നവനീതിനെതിരെ നടപടി. പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽനിന്നും നവനീതിനെ പുറത്താക്കിയതായി സി പി.എം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. നവനവനീതിന്റെ ഭാഗത്തുനിന്നുണ്ടായതു ഗുരുതരമായ അച്ചടക്ക ലംഘനാണെന്ന് വിലയിരുത്തിയാണ് നടപടി.
കഴിഞ്ഞ 20 നാണ് നവനീത് മൊബൈലിൽ കുളിമുറിദൃശ്യം പകർത്തിയത്. വിഷയം പുറത്തായതിന് പിന്നാലെ 21ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. അന്നു തന്നെ ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയും അടിയന്തര ഓൺലൈൻ യോഗം ചേർന്ന് ഇയാളെ പുറത്താക്കി.തുടർന്ന് 22 ന് ബ്രാഞ്ച് യോഗം ചേർന്ന് സി.പി.എമ്മിൽനിന്നും പുറത്താക്കിയെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു. നവനീതിനെ സംരക്ഷിക്കാൻ പാർട്ടി ശ്രമിക്കുന്നു എന്ന പ്രചാരണം അസംബന്ധമാണെന്നും ലോക്കൽ കമ്മിറ്റി പറഞ്ഞു.
ആഗസ്റ്റ് 20 ന് യുവതി വീട്ടിൽ കുളിക്കുമ്പോഴാണ് നവനീത് ശുചിമുറിയുടെ വിടവിലൂടെ മൊബൈൽ കയറ്റി വിഡിയോ പകർത്തിയത്. വെളിച്ചക്കുറവിൽ മൊബൈലിന്റെ ഫ്ലാഷ് തനിയെ ഓണായതോടെ യുവതി ഫോൺ കണ്ട് ബഹളം വയ്ക്കുകയുമായിരുന്നു. തുടർന്ന് മൊബൈലിൽനിന്നും ദൃശ്യങ്ങൾ ഈയാൾ മായ്ച്ചുകളഞ്ഞുവെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |