ഉക്കിനടുക്ക: ഗവ. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ആരംഭിച്ച ഹോസ്റ്റൽ സമരത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കണ്ടെത്തി വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കാസർകോട് ജില്ല പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂരിന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ട് നിവേദനം നൽകി. ഉന്നതതല ആലോചന നടത്തി സ്ഥിരമായ പരിഹാരംകാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. ജില്ലയിലെ എം.പിയുമായും എം.എൽ.എമാരുമായും കൂടിയാലോചിച്ച് അന്തിമതീരുമാനം എടുക്കുമെന്നും പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി തിരിഞ്ഞ് നോക്കാത്ത സർക്കാറിനെതിരെ ചെറുവിരലനക്കാത്ത എസ്.എഫ്.ഐ ഇപ്പോൾ നടത്തിയ സമരം അപഹാസ്യമാണെന്ന് ജവാദ് പുത്തൂർ പറഞ്ഞു. എ.ഐ.സി.സി കോർഡിനേറ്റർ മനാഫ് നുള്ളിപ്പാടി, കെ.എസ്.യു ഭാരവാഹി അബിൻ കൃഷ്ണ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |