കാഞ്ഞങ്ങാട്: ഉജ്വലബാല്യ പുരസ്കാര ജേതാവും തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂൾ ആറാം തരം വിദ്യാർത്ഥിയുമായ ഇഷാന എസ്. പാലിന്റെ ചിത്രം പ്രദർശനം "വർഷം 2026" കേരള ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ തുടങ്ങി. ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് കുമാർ അമ്പലത്തറ ചിത്രവായന നടത്തി. കെ.എം സജിത, അരവിന്ദൻ, യശോദ, ആനന്ദൻ പേക്കടം, സവിത, രമണി, കെ.ടി അനിൽകുമാർ, മധുസൂദനൻ, ബാബു, ആശ, മനോജ് കുമാർ ഉദയമംഗലം, കിഷോർ കുമാർ, രജീഷ്, ദീപക്, അജിത്ത് സി. കളനാട്, വേണു അരവത്ത്, വേണു പനയാൽ, ബവിത സന്തോഷ് എന്നിവർ പ്രസംഗിച്ചു. എ.ഇ.ഒ സുരേന്ദ്രൻ സ്വാഗതവും ഇഷാന നന്ദിയും പറഞ്ഞു. പ്രദർശനം നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |