SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.58 AM IST

ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി ജില്ലാ സമ്മേളനം

baeutu
സംസ്ഥാന സെക്രട്ടറി റജിന സലീം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി കാസർകോട് ജില്ലാ സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി റജിന സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിജിൻ വിന്റേജ് റിപ്പോർട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജയശ്രീ കണ്ണൻ, അനിത ജോൺ, എം. ബിന്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ലതാ പവി (പ്രസിഡന്റ്), കെ.വി പ്രജിത, സോണിയ (വൈസ് പ്രസിഡന്റുമാർ), വിജിൻ വിന്റേജ് (സെക്രട്ടറി), ഷീന, റീന വിനോദ് (ജോയിന്റ് സെക്രട്ടറിമാർ), വിനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഹരിത കർമ്മസേന യൂസർ ഫീ ഒഴിവാക്കി തരികയോ ഹെയർവേസ്റ്റ് മുഴുവൻ കലക്ടു ചെയ്യുകയോ വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BEAUTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL