SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.40 AM IST

പോർഫ നാലാമത് കുടുംബസംഗമം

famil
പോർഫ കുടുംബ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പോർഫ കാസർകോട് ജില്ലാ കമ്മിറ്റിയുടെ 4-ാമത് കുടുംബ സംഗമവും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത മരുന്നു വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. പോർഫ ജില്ലാ പ്രസിഡന്റ് സി.എ അഹമ്മദ് ചെർക്കള അദ്ധ്യക്ഷത വഹിച്ചു. ബഷീർ ടി. കാപ്പാട് മുഖ്യപ്രഭാഷണം നടത്തി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. അബ്ദുള്ള കുഞ്ഞി, സംസ്ഥാന ആക്ടിംഗ് കൺവീനർ ഖാലിദ് കൊളവയൽ, ഡോ. അബ്ദുൾ കരീം, മഞ്ചേശ്വരം, ബ്ലോക്ക് പ്രസിഡന്റ് സൈഫുള്ള തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. എ. ബാലകൃഷ്ണൻ സ്വാഗതവും വിനോദ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, FAMILYMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL