SignIn
Kerala Kaumudi Online
Saturday, 27 June 2026 9.58 AM IST

വിലയിടിവിൽ വാടി വെറ്റില

dy
തഴവ വടിമുക്കിന്സമീപത്തെ വെറ്റിലത്തോട്ടം

തഴവ: തുടർച്ചയായ വിലയിടിവ് വെല്ലുവിളിയായതോടെ ചൂടിനൊപ്പം വെറ്റില കർഷകരും വാടിവീണു. ഓച്ചിറ, കുലശേഖരപുരം, തഴവ, തൊടിയൂർ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ഓണട്ടുകരയിൽ പതിറ്റാണ്ടുകളായി നിത്യവരുമാനത്തിന് തിരഞ്ഞെടുത്ത തൊഴിൽ മേഖലയാണ് വെറ്റിലക്കൃഷി.

പരമാവധി എൺപത് കൊടിത്തലകൾ വീതം ഏറ്റത്തിന് ഇരുവശങ്ങളിലായി നടുന്നതാണ് വെറ്റില കൃഷിയുടെ പരമ്പരാഗത രീതി. ഇത്തരത്തിൽ ക്രമീകരിക്കുന്ന കുറഞ്ഞത് പത്തും അതിന് മുകളിലും പാത്തികളാണ് ഒരു കർഷകനുമുള്ളത്. ഉണങ്ങിയ ചാണകം, ചാരം, കടലപിണ്ണാക്ക് തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. വേരിന് ചൂട് ബാധിക്കാതിരിക്കാൻ തണുങ്ങ്, ഉണങ്ങിയ വാഴയില എന്നിവ കൊണ്ട് ചെടികൾ നട്ടിരിക്കുന്ന വാനം മൂടിയിരിക്കും. ദിവസം രണ്ടുനേരം നനയ്ക്കണം.

കൊടി ഇറക്കിയിടീൽ, ഏറ്റം പുതുക്കികെട്ടൽ തുടങ്ങിയ ജോലികൾക്ക് തൊഴിലാളികളെ ആവശ്യമായിവരും. ഒരു പാത്തിയിൽ നിന്ന് ആദ്യ ഘട്ടങ്ങളിൽ ഒരാഴ്ച പത്തുകെട്ട് വെറ്റില വിളവ് ലഭിക്കും. പിന്നീടിത് എട്ടുവരെയായി കുറയും. ഇരുപത് വെറ്റിലകളുടെ നാല് അടുക്കുകൾ ചേർത്ത 80 വെറ്റിലയാണ് ഒരു കെട്ടിലുള്ളത്.

കാലാവസ്ഥാ വ്യതിയാനം

 കെട്ടൊന്നിന് നൂറ് രൂപയെങ്കിലും വില കിട്ടിയാലേ കർഷകന് കുറഞ്ഞ ജോലിക്കൂലിയെങ്കിലും ലഭിക്കൂ

 ചില സമയങ്ങളിൽ കെട്ടിന് 25 രൂപ വരെയായി വില താഴും

 ചിലപ്പോൾ നിറം കൊണ്ടും തരം കൊണ്ടും ഇല ആകർഷകമല്ലെങ്കിൽ വില കുറയും

 മണ്ണിന്റെ ഘടന, സ്വാഭാവിക ലവണങ്ങളുടെ തോത് എന്നിവയാണ് വെറ്റിലയുടെ നിറത്തെ സ്വാധീനിക്കുന്നത്

 കാലവസ്ഥാ വ്യതിയാനവും ഇലകളെ ബാധിക്കും

 അതിവർഷം, ശക്തമായ കാറ്റ് എന്നിവ മുൻ കാലങ്ങളിൽ ഭീഷണി

 ഇപ്പോൾ പന്നിക്കൂട്ടങ്ങളെയും പേടിക്കേണ്ട അവസ്ഥ

സ്വയം തൊഴിൽ ചെലവ്

₹ 50000 - 1 ലക്ഷം

ഒരു ചെടിക്ക് അഞ്ചുരൂപ മാത്രം വരുന്ന ഒരു ഇൻഷ്വറൻസ് പദ്ധതി മാത്രമാണ് മേഖലയിൽ നിലവിലുള്ളത്.

കർഷകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL