അഞ്ചാലുംമൂട്: വിവാഹ സ്ഥലത്ത് യുവാക്കളെ സിനിമാ സ്റ്റൈലിൽ വാഹനത്തിലെത്തി ആക്രമിച്ച സംഭവത്തിൽ എട്ട് പേർ പിടിയിലായി. തൃക്കടവൂർ പൂർണ്ണിമയിൽ അച്ചു അശോക് (36), തൃക്കടവൂർ കുറ്റിയിൽ വീട്ടിൽ മഹേഷ് (37), തൃക്കടവൂർ തെങ്ങുവിള കിഴക്കതിൽ സുനീഷ് (36), അയത്തിൽ, ദർശന നഗർ 127 കാർത്തികയിൽ അരുൺ (45), തൃക്കടവൂർ ചുറ്റുവിളയിൽ ശ്യാം (37), തൃക്കടവൂർ അജി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശ് (26), വടക്കേവിള തോട്ടിൻകര വീട്ടിൽ സൂര്യജിത്ത് (23), വടക്കേവിള പുതുമന പുത്തൻ വീട്ടിൽ ശ്രീനാഥ് (45) എന്നിവരാണ് അഞ്ചാലൂംമൂട് പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കുപ്പണ ക്ഷേത്രത്തിന് സമീപമുള്ള വിവാഹവേദിക്കരികിലായിരുന്നു സംഭവം. തൃക്കടവൂർ കോയിവിള തെക്കതിൽ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജനുവരിയിൽ നടന്ന കുപ്പണ ക്ഷേത്രോത്സവത്തിനിടെ നടന്ന തർക്കത്തിൽ അച്ചുവിനെ ഒരു സംഘം മർദ്ദിച്ചിരുന്നു. ഇതിന് പ്രതികാരം തീർക്കാൻ അച്ചുവിന്റെ നേതൃത്വത്തിലുള്ള സംഘം ടെമ്പോ ട്രാവലറിൽ വിവാഹ വേദിക്കരികിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കമ്പിവടി കൊണ്ട് നവീനെയും ഡൊമിനിക്കിനെയും മർദ്ദിക്കുകയായിരുന്നു.
പിടിയിലായവരിൽ ശ്രീനാഥ്, മഹേഷ്, ശ്യാം എന്നിവർ നേരത്തെയും വിവിധ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അഞ്ചാലൂംമൂട് പൊലീസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐ മാരായ പ്രദീപ്, അർജുൻ എസ്സ്.സി.പി.ഓ മാരായ മഹേഷ്, സുനിലാൽ, പ്രമോദ്, സനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |