കൊല്ലം: ചാത്തന്നൂരിൽ താമര വിരിഞ്ഞതോടെ ഇടിവെട്ടേറ്റ അവസ്ഥയിലാണ് അവിടുത്തെ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ വീഴ്ചയാണ് ബി.ജെ.പി വിജയിക്കുന്ന സാഹചര്യം സൃഷ്ടിച്ചതെന്ന് ഇടത് വലത് മുന്നണികളിലെ ഒരുവിഭാഗം പറയുന്നു. അതേസമയം രണ്ട് മുന്നണികളിലും കാലുവാരൽ ആരോപണവും ശക്തമാണ്.
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റായ ബി.ബി.ഗോപകുമാർ സ്ഥാനാർത്ഥിയായതാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ചാത്തന്നൂരിൽ എൻ.ഡി.എ വോട്ട് കുതിച്ചുയരാൻ കാരണമെന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തൽ. ഇത്തവണ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഈഴവ വിഭാഗത്തിൽ നിന്നായതോടെ ബി.ജെ.പിക്ക് പോയ ഈഴവ വോട്ടുകളിൽ ഒരുവിഭാഗം തിരിച്ചുവരുമെന്ന് രണ്ട് കൂട്ടരും പ്രതീക്ഷിച്ചു. എന്നാൽ ഈഴവ വോട്ടുകൾക്ക് പുറമേ മറ്റ് മുന്നാക്ക, പിന്നാക്ക ഹിന്ദു വോട്ടുകളും ബി.ജെ.പിയിലേക്ക് ഒഴുകുന്ന സ്ഥിതിയാണുണ്ടായത്. കടുത്ത യു.ഡി.എഫ് തരംഗത്തിലും ചാത്തന്നൂരിൽ വോട്ട് കാര്യമായി ഉയർത്താൻ കഴിയാത്തത് കോൺഗ്രസിന് കടുത്ത ക്ഷീണമാണ്.
ഇടത് വോട്ടുകളും ബി.ജെ.പിക്ക്
പരമ്പരാഗതമായി ഇടതുപക്ഷത്തിന് അടിത്തറയുള്ള മണ്ഡലമാണ് ചാത്തന്നൂർ
അതുകൊണ്ട് തന്നെ ബി.ജെ.പി വോട്ട് ഉയർത്തുമെങ്കിലും വിജയത്തിലേക്ക് എത്തില്ലെന്നായിരുന്നു എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ
എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ടുകൾ പോലും നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പോയി
പല പ്രദേശങ്ങളിലും സി.പി.എം, സി.പി.ഐ പ്രവർത്തകർ നിസംഗരായിരുന്നു
കഴിഞ്ഞ തവണ എൽ.ഡി.എഫിന് ലഭിച്ച പതിനായിരത്തിലധികം വോട്ടുകൾ ഇത്തവണ ചാത്തന്നൂരിൽ എൻ.ഡി.എക്ക് ലഭിച്ചു
വോട്ട് ഒഴുക്ക്
കഴിഞ്ഞ തവണ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും പരവൂർ മുനിസിപ്പാലിറ്റിയിലും എൽ.ഡി.എഫിനായിരുന്നു ലീഡ്. പൂയപ്പള്ളി, ആദിച്ചനല്ലൂർ പഞ്ചായത്തുകളിൽ ഉണ്ടായിരുന്ന വലിയ ലീഡ് ഇത്തവണ കുത്തനെ ഇടിഞ്ഞു. ഈ രണ്ടിടങ്ങളിലും യു.ഡി.എഫ് വോട്ട് ഉയർത്തിയെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇടിവുണ്ടായി. ആറ് പഞ്ചായത്തുകളിലും പരവൂർ മുനിസിപ്പാലിറ്റിയിലും എൻ.ഡി.എ വോട്ട് ഉയർന്നു.
2021
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ
കല്ലുവാതുക്കൽ- 11088, 7006, 10724
ഭൂതക്കുളം- 7747, 3406, 6285
പരവൂർ- 9743, 4670, 6750
ചിറക്കര- 6146, 2801, 5378
ചാത്തന്നൂർ- 7768, 4341, 4735
ആദിച്ചനല്ലൂർ- 8461,5846, 4853
പൂയപ്പള്ളി- 6531, 5136, 2680
2026
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ
കല്ലുവാതുക്കൽ- 9548, 6587, 12503
ഭൂതക്കുളം- 5936,3489,7875
പരവൂർ- 8364, 5055, 8657
ചിറക്കര-4515, 2798, 6852
ചാത്തന്നൂർ- 6421, 4525, 6097
ആദിച്ചനല്ലൂർ- 6674, 6699, 5694
പൂയപ്പള്ളി- 4887, 5788, 3519
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |