കൊല്ലം: കളക്ടർ എൻ. ദേവിദാസിന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി
ഫേസ്ബുക്ക് മെസെഞ്ചറിലൂടെ സന്ദേശം അയച്ച് പണം തട്ടാൻ ശ്രമം. തന്റെ സുഹൃത്തായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഉടൻ വിളക്കുമെന്നും അദ്ദേഹത്തിന്റെ പക്കൽ നിന്ന് കുറഞ്ഞ ചെലവിൽ വീട്ടിൽ ആവശ്യമായ ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ലഭിക്കുമെന്നും സന്ദേശം അയയ്ക്കുന്നുണ്ട്. തട്ടിപ്പ് സംബന്ധിച്ച വിവരം കളക്ടർക്ക് ലഭിച്ചതിന് പിന്നാലെ അദ്ദേഹം സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം കൈമാറി. സൈബർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങൾ മുൻപും കളക്ടറുടെ പേരിൽ സമാനമായ തരത്തിൽ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. അന്ന് ജില്ലയിലെ ഒരു വില്ലേജ് ഓഫീസർക്കാണ് സന്ദേശമയച്ചത്. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |