SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ക്യാമ്പ്

കൊല്ലം: കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സബ് ജില്ല, ജില്ലാ ഭാരവാഹികളായ 60 അംഗങ്ങൾ പഠന ക്യാമ്പിൽ പങ്കെടുക്കും. മെഡിസെപ്പിന്റെ അപാകതകളും പെൻഷൻകാരുടെ സർവ്വീസ് പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. സംസ്ഥാന ട്രഷറർ ആർ. മുരളീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സജി ജോൺ, കെ.ജി. തോമസ്, സുകേശൻ, സെക്രട്ടറി സൈമൺ ബേബി, വിൽസൺ, ടി. മാർട്ടിൻ, രാജേശ്വരി അമ്മ, ഷെരീഫ് ഹുസൈൻ, ശ്രീകണ്ഠൻ നായർ, ചന്ദ്രശേഖരൻ നായർ, സൈനബ, എം.സി. തോമസ്, ഗ്രേസി ജോർജ്ജ്, ഉഷാകുമാരി, ജെ.ബി. ലാൽ, എസ്. രാജേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL