SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

വായനപക്ഷാചരണം സമാപനം

കൊല്ലം: പാരിപ്പള്ളി ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ സമാപനം, വായനാക്കളരി, പ്രതിഭകൾക്ക് സമ്മാനദാനം എന്നിവ ഇന്ന് വൈകിട്ട് 4ന് നടക്കും. ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. എസ്.എൻ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി.ബാബു വുഡ്ഹൗസ് അദ്ധ്യക്ഷനാകും. കവി ബാബുപാക്കനാർ അനുമോദന പ്രസംഗം നടത്തും. ലൈബ്രറി സെക്രട്ടറി എം.സുനിൽകുമാർ, ഗ്രന്ഥശാല നേതൃസമിതി കൺവീനർ മുരളീധരക്കുറുപ്പ്, ലൈബ്രറി രക്ഷാധികാരി കെ.മണിദാസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, എസ്.ആർ.മണികണ്ഠൻ, പി.ഡി.രാജു, ഡോ. ആർ.ജയചന്ദ്രൻ, ലൈബ്രറി വൈസ് പ്രസിഡന്റ് പി.ആർ.കുട്ടപ്പൻ തുടങ്ങിയവ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL