
കൊല്ലം: ഏറത്ത് കുളക്കട ആറാം വാർഡിന്റെയും ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രി (അമിത ഐ കെയർ ആൻഡ് ലാസിക്ക് സെന്റർ) തിരുവല്ലയുടെയും സംയുക്ത ആഭിമുഖത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രിയ ഉദ്ഘാടനം ചെയ്തു. കുളക്കട ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.രാജേഷ് അദ്ധ്യക്ഷനായി. വാർഡംഗം എസ്.സുജിത്ത് കുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജികുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജി.സരസ്വതി, ശ്രീജിത്ത് അമിത ഐ കെയർ തിരുവല്ല, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |