SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

ഏഴാംതരം തുല്യത പരീക്ഷ

exam

കൊല്ലം: സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ ജില്ലയിൽ ആരംഭിച്ചു. ആകെ 68 പഠിതാക്കളാണ് പരീക്ഷയിൽ പങ്കെടുത്തത്. ഇതിൽ 28 പുരുഷന്മാരും 40 സ്ത്രീകളും ഉൾപ്പെടുന്നു. 11 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും 8 പേർ ഭിന്നശേഷി പഠിതാക്കളുമാണ്. വിദ്യാഭ്യാസം പാതിവഴിയിൽ നിറുത്തിയവർക്കും പ്രായഭേദമില്ലാതെ പഠനം തുടരാൻ അവസരം നൽകും. പരീക്ഷ വിജയിക്കുന്നവർക്ക് പത്താംതരം പഠനത്തിന് അർഹത ലഭിക്കും. ഏറ്റവും പ്രായം കൂടിയ പഠിതാവ് അഞ്ചാലുമൂട് സ്വദേശി ജറമിയാസ് ഏലിയാസും (67) പ്രായം കുറഞ്ഞ പഠിതാവ് മേലില സ്വദേശിനി ശാരി (18)യുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL