
കരുനാഗപ്പള്ളി: ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ മിനി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഓച്ചിറ ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ രാജീവ് കടകംപള്ളി, ബി.എസ്.വിനോദ് എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന ട്രഷറർ സുരേഷ് മൈലാട്ടുപാറ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാർഡുകളും മികച്ച പ്രവർത്തനത്തിനുള്ള ഉപഹാരസമർപ്പണവും ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ നിർവഹിക്കും. 15ന് മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |