SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

കൺസ്യുമർഫെഡ് വർക്കേഴ്സ് അസോ.

കൊല്ലം: കൺസ്യുമർഫെഡിലെ കൺസോളിഡേറ്റ് സാലറി ജീവനക്കാർക്ക് സ്കെയിൽ ഒഫ് പേ അനുവദിക്കണമെന്ന് കൺസ്യുമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊല്ലം സി.ഐ.ടി.യു ഭവനിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എസ്.സജിമോൻ അദ്ധ്യക്ഷനായി. ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കളെ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ആദരിച്ചു.

ഭാരവാഹികളായി എസ്.സജിമോൻ (പ്രസിഡന്റ്‌), കെ.കുഞ്ഞുമോൻ, ജെ.രശ്മി, പി.അനിൽ ആർ (വൈസ് പ്രസിഡന്റ്), എസ്.സതീഷ് കുമാർ (സെക്രട്ടറി), ആർ.ശ്യാം, എസ്.ഹരീഷ്, ജി.ഷാബു (ജോ. സെക്രട്ടറി), ജി.ബിജുകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL