SignIn
Kerala Kaumudi Online
Sunday, 26 July 2026 3.33 AM IST

സ്കോള‌‌ർഷിപ്പിന് അപേക്ഷിക്കാം

scho

കൊല്ലം: എൻജിനിയറിംഗ് പഠനത്തിനായി ഇൻഡസ്ട്രിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. നാലുവർഷത്തെ എൻജിനിയറിംഗ് പഠനത്തോടൊപ്പം വ്യവസായ സ്ഥാപനങ്ങളിൽ പരിശീലനവും നൽകും. പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളേജുമായി വിവിധ കമ്പനികൾ ധാരണാപത്രം ഒപ്പിട്ടു. വിദ്യാർത്ഥികളുടെ പത്താം ക്ലാസ്, പ്ലസ് ടു മാർക്ക്, പ്രായോഗിക അറിവ്, അഭിരുചി എന്നിവ വിലയിരുത്തിയാണ് സ്കോളർഷിപ്പ് അനുവദിക്കുക. ഒരുകോടിയുടെ ഇൻഡസ്ട്രിയൽ സ്കോളർഷിപ്പാണ് വിഭാവനം ചെയ്തിരിക്കുന്നത്. 30നകം പേര് രജിസ്റ്റർ ചെയ്യണം. വെബ് സൈറ്റ്: www.ukfcet.ac.in/scholarship.php ഫോൺ: 8606009997.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL