
കൊല്ലം: രാസലഹരി വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരവിപുരം പന്ത്രണ്ട് മുറി വയലിൽ വീട്ടിൽ (തേജസ് നഗർ-123) ഉമർമുക്താറിനെയാണ് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ഹരിപ്രിയ.പി.നമ്പ്യാർ ശിക്ഷിച്ചത്. ആറു ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്ത കേസിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. ഇരവിപുരം എസ്.ഐയായിരുന്ന ജയേഷാണ് കേസെടുത്തത്. എസ്.ഐ അരുൺഷ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനൂപ്.ബി.കുമ്പുക്കാടൻ, എ.കെ.മനോജ് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |