
കൊല്ലം: കഴിഞ്ഞ വർഷത്തെ പ്രവേശന നടപടികളിൽ നഷ്ടപ്പെട്ട 95 മെഡിക്കൽ സീറ്റുകൾ ഈ വർഷം കോമ്പൻസേറ്റ് ചെയ്ത് ഇത്തവണ നീറ്റ് പരിക്ഷ പാസായ അർഹരായ ന്യൂനപക്ഷ വിദ്യാർത്ഥികളോട് നീതി പുലർത്തണമെന്ന് മെക്ക ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.ഷാനവാസ് അദ്ധ്യക്ഷനായി. ലീഗൽ അഡ്വൈസർ ഡോ. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. മെക്ക സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.എ.ലത്തീഫിനെ യോഗം ആദരിച്ചു. അബ്ദുൽസലാം ക്ലാപ്പന, തേവലക്കര ജെ.എം.നാസറുദ്ദീൻ, എസ്.മുഹമ്മദ് സുഹൈൽ, അൻസർ പച്ചില, ഡോ. എം.എം.കുഞ്ഞ്, വട്ടത്തിൽ അബ്ദുറഹ്മാൻ, സലാഹുദ്ദീൻ ഭായ്, ഡോ. നൗഷാദ് മന്നാനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |