
കൊല്ലം: കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറിയുടെ ഏഴാമത് മാദ്ധ്യമപുരസ്കാരം ആഗസ്റ്റ് 4ന് ആർട്ടിസ്റ്റ് ഗോപാലന് സമർപ്പിക്കും. 25000 രൂപയും പ്രശസ്തിപത്രവും എസ്.ആർ.അജിത്ത് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന അവാർഡ് മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് നൽകുന്നത്. കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും. കാമ്പിശേരി അനുസ്മരണ പ്രഭാഷണം സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാലും സ്മാരക പ്രഭാഷണം കവി പ്രഭാവർമ്മയും നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് സി.ആർ.ജോസ് പ്രകാശ് അദ്ധ്യക്ഷനാകും. സെക്രട്ടറി പി.എസ്.സുരേഷ് സ്വാഗതവും ജി.വിജു നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |