SignIn
Kerala Kaumudi Online
Thursday, 13 August 2026 2.43 AM IST

പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി പതിനായിരങ്ങൾ

കൊ​ല്ലം: കർക്കടക വാവുബലി ദിനമായ ഇന്നലെ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ആയിരങ്ങൾ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി പുണ്യം നുകർന്നു. ബുധനാഴ്ച രാത്രി മുതൽ തന്നെ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ നേരം പുലർച്ചയോടെ ഇവിടങ്ങൾ പിതൃതർപ്പണ മന്ത്രങ്ങളാൽ മുഖരിതമായി. പല കേന്ദ്രങ്ങളും ജനസാഗരമായി മാറി.

മു​ണ്ട​യ്​ക്കൽ ഗു​രു​ദേ​വ മ​ന്ദി​രം ക​മ്മി​റ്റി​യു​ടെ നേതൃത്വത്തിൽ മുണ്ടയ്ക്കൽ പാപനാശനത്ത് നടന്ന പിതൃതർപ്പണത്തിന് ത​ന്ത്രി ത​ട​ത്തിൽ മഠം ടി.കെ.ച​ന്ദ്ര​ശേ​ഖ​രനും മുപ്പതോളം ശാന്തിമാരും കാർമ്മികത്വം വഹിച്ചു. ഇവിടെ പതിനായിരങ്ങളെത്തി. തി​രു​മു​ല്ല​വാ​ര​ത്ത് എ​സ്​.എൻ.ഡി.പി യോ​ഗം തി​രു​മു​ല്ല​വാ​രം ശാ​ഖ, പിതൃ​തർ​പ്പ​ണ സം​ര​ക്ഷ​ണ ട്ര​സ്റ്റ്, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തിലായിരുന്നു ചടങ്ങുകൾ. അ​ഷ്ട​മു​ടി ശ്രീ വീ​ര​ഭ​ദ്ര സ്വാ​മി ക്ഷേ​ത്രം, മയ്യനാട് താന്നി സ്വർഗപുരം ക്ഷേത്രം, ഓയൂർ വെളിനെല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റിൻ​ക​ര ശ്രീ​മ​ഹാ​ദേ​വർ ക്ഷേ​ത്രം, പു​ത്തൂർ താ​ഴം ആ​ദി​ശ​മം​ഗ​ലം ക്ഷേ​ത്രം, കു​ള​ക്ക​ട വൈ​കു​ണ്ഠ​പു​രം മ​ഹാ​വി​ഷ്​ണു ക്ഷേ​ത്രം, നെ​ട്ട​യം ഇ​ണ്ടി​ള​യ​പ്പൻ സ്വാ​മി ക്ഷേ​ത്രം,അ​ണ്ടൂർ മ​ഹാ​വി​ഷ്​ണു ക്ഷേ​ത്രം, മേ​ലി​ല ക്ഷേ​ത്രം, കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിന് സമീപമുള്ള കടവ് തു​ട​ങ്ങിയിടങ്ങളിൽ വാ​വു​ബ​ലി തർ​പ്പ​ണം ന​ട​ന്നു.

തർപ്പണ ചടങ്ങുകൾ നടന്ന കടൽത്തീരങ്ങളിൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ എർപ്പെടുത്തിയിരുന്നു. ബലിതർപ്പണത്തിന് ശേഷം ക്ഷേത്രങ്ങളിൽ തിലഹോമം നടത്തിയ ശേഷമാണ് ഭക്തർ മടങ്ങിയത്. ഒട്ടുമിക്ക ബലിതർപ്പണ കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തിയിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ഗതാഗത ക്രമീകരണവും പാർക്കിംഗ് സംവിധാനവും സജ്ജമാക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം മെഡിക്കൽ, ഫയർ ഫോഴ്‌സ് സംഘങ്ങളുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL