SignIn
Kerala Kaumudi Online
Thursday, 13 August 2026 2.43 AM IST

ചവിട്ടിയാൽ നിൽക്കില്ല, തേഞ്ഞ ടയറിലോടി ആനവണ്ടികൾ

tyre

കൊല്ലം: പുതിയ ടയറുകൾ വാങ്ങാൻ പണമില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടുന്നത് പലതവണ കട്ടയിട്ട് തേഞ്ഞ ടയറുകളിൽ. അതുകൊണ്ട് തന്നെ ബ്രേക്ക് പിടിച്ചാൽ കിട്ടാതെ ബസുകൾ അപകടത്തിൽപ്പെടുന്നതും പതിവാകുന്നു.

ഇന്നലെ ചിന്നക്കടയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച ഓർഡിനറി ബസിന്റെ ടയറുകളും തേഞ്ഞ നിലയിലായിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ പാപ്പനംകോടുള്ള സെൻട്രൽ വർക്ക്ഷോപ്പിൽ നിന്നാണ് പുതിയ ടയറുകൾ നൽകുന്നത്. വല്ലപ്പോഴും കിട്ടുന്ന ടയറുകൾ സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള അതിവേഗ ബസുകൾക്ക് ഇടും. അപ്പോൾ ഇളക്കുന്ന ടയറുകൾ ഫാസ്റ്റ് പാസഞ്ചറുകളിൽ മാറ്റിയിടും.

അത് ഒന്നോ രണ്ടോ തവണ കട്ടയിട്ട് തേഞ്ഞു കഴിയുമ്പോൾ ഓർഡിനറികൾക്ക് ഊരിയിടുന്നതാണ് വർഷങ്ങളായി നടക്കുന്ന രീതി. പാപ്പനംകോട് വർക്ക് ഷോപ്പിൽ നിന്ന് കട്ടയിട്ട ടയറുകൾ കിട്ടാനും താമസമാണ്. അതുകൊണ്ട് തന്നെ തേഞ്ഞ ടയറുകളിൽ തന്നെ ബസുകൾ നിരത്തിലിറക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ ഈ ദാരിദ്ര്യം അതിൽ കയറുന്ന യാത്രക്കാർക്ക് പുറമേ മറ്റ് വാഹനയാത്രക്കാർക്കും ഭീഷണിയായി മാറുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL