SignIn
Kerala Kaumudi Online
Thursday, 13 August 2026 2.43 AM IST

ഖനന നിയമഭേദഗതി കുറുക്കുവഴി

pre

കൊല്ലം: കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള കുറുക്കുവഴിയാണ് ഖനന നിയമ ഭേദഗതിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ധാതുക്കൾ കണ്ടെത്തുന്ന ഏതൊരു ഭൂമിയും കേന്ദ്ര സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനും ഭൂമിയിലെ ഖനനം സംബന്ധിച്ച് എന്ത് തീരുമാനവുമെടുക്കാനും കേന്ദ്രത്തെ അധികാരപ്പെടുത്തുന്ന നിയമഭേദഗതി രാജ്യത്തെ ഫെഡറൽ വ്യവസ്ഥിതിക്കെതിരെയുള്ള വെല്ലുവിളിയാണ്. തീരദേശമെന്നോ വനഭൂമിയെന്നോ വ്യത്യാസമില്ലാതെ ധാതുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തുന്ന ഭൂമിയിന്മേൽ കേന്ദ്രത്തിന്റെ സർവാധികാരം സ്ഥാപിക്കാനുള്ള നീക്കം അപകടകരവും പ്രതിഷേധാർഹവുമാണ്. ഒൻപതംഗ സുപ്രീം കോടതി വിധി പോലും മാനിക്കാതെയുള്ള നിയമഭേദഗതി പിൻവലിക്കുകയാണ് വേണ്ടതെന്ന് എം.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL