
കൊല്ലം: ബങ്കിം ചന്ദ്രചാറ്റർജി രചിച്ച വന്ദേമാതരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന മഹത്തായ കാവ്യമാണെന്നും കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം സംഗീതം ചെയ്തത് ആലപിച്ചത് രവീന്ദ്രനാഥ ടാഗോറാണെന്ന വസ്തുത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിസ്‌മരിക്കരുതെന്നും വിശ്വകർമ്മ ദിനാചരണത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്‌തുകൊണ്ട് വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത്‌ചന്ദ്രൻ അഭിപ്രായപ്പെട്ടു. വെള്ളിമൺ സുകുമാരനാചാരി അദ്ധ്യക്ഷനായി. പി.വിജയബാബു മുഖ്യ പ്രഭാഷണം നടത്തി. കെ.പ്രസാദ്, എൽ.പ്രകാശ് ചന്ദ്രമോഹനൻ, വേണു മുളങ്കാടകം, ടി.പി.ശശാങ്കൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |