SignIn
Kerala Kaumudi Online
Thursday, 13 August 2026 2.43 AM IST

തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

kadal

കൊല്ലം: ക​ള്ള​ക്ക​ടൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ല​പ്പാ​ട്ട് മു​തൽ ഇ​ട​വ വ​രെ​യു​ള്ള തീ​ര​ദേ​ശ​ മേ​ഖ​ല​യിൽ ഇന്ന് രാ​ത്രി 2.30 വ​രെ 1.6 മീ​റ്റർ വ​രെ ഉ​യരത്തിൽ തി​ര​മാ​ല​കൾ ഉ​ണ്ടാ​കാ​മെ​ന്നും ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി പഠ​ന​ഗ​വേ​ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് നൽ​കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ക​ട​ലിൽ ഇ​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​താ​നിർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ കള​ക്ടർ അ​റി​യി​ച്ചു. ക​ടൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാൻ സാ​ദ്ധ്യ​ത​യു​ള്ള​തി​നാൽ അ​പ​ക​ട​മേ​ഖ​ല​ക​ളിൽ​നി​ന്ന് അ​ധി​കൃ​ത​രു​ടെ നിർ​ദേ​ശാ​നു​സ​ര​ണം മാ​റി​താ​മ​സി​ക്ക​ണം. തീ​ര​ശോ​ഷ​ണ​ത്തി​ന് സാദ്​ധ്യ​ത​യു​ള്ള​തി​നാൽ പ്ര​ത്യേ​കം ജാ​ഗ്ര​ത ​പു​ലർ​ത്തണം. ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലിൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL