ഓടനാവട്ടം: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പൂയപ്പള്ളി പൊലീസിന്റെയും കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെയും പിടിയിലായി. മിയ്യണ്ണൂർ മേൽവയൽ സിയാദ് മൻസിലിൽ ഷിനാസ് (26), കുടവട്ടൂർ മാരൂർ അതുൽ നിവാസിൽ അരുൺ (33) എന്നിവരാണ് പിടിയിലായത്. 2.98 ഗ്രാം എം.ഡി.എം.എയും 10.343ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പൂയപ്പള്ളി തച്ചക്കോട് ഭാഗത്ത് നിന്നാണ് പിടികൂടിയത്. ബുള്ളറ്റിലെ പ്രത്യേക അറിയിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. എസ്.എച്ച്.ഒ പി.ഷാജിമോൻ,
സബ് ഇൻസ്‌പെക്ടർ ബാലാജി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |