
കൊല്ലം: സാധാരണക്കാർക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ കൊല്ലം ഡിപ്പോയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ 25 വരെ കൊല്ലം ആശ്രാമം മൈതാനത്ത് ജില്ലാ ഓണം ഫെയർ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 5ന് ആശ്രാമം മൈതാനിയിൽ ഓണം ഫെയറിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. വിഷ്ണു മോഹൻ എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ആദ്യവില്പന നടത്തും. സപ്ളൈകോ മേഖലാ മാനേജർ എ.സജാദ്, ജില്ലാ സപ്ളൈ ഓഫീസർ കെ.വി.സിന്ധു എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |