
കൊല്ലം: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി ഷിബു ബേബിജോൺ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ഇന്ന് രാവിലെ 8.50ന് ആശ്രാമം മൈതാനത്താണ് പരേഡ്. 9.05ന് പതാക ഉയർത്തൽ. 9.13ന് പരേഡ് മാർച്ച് പാസ്റ്റ്, ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് ട്രോഫി വിതരണം. ദേശീയഗാനത്തോടെ പരിപാടികൾക്ക് സമാപനം. കളക്ടർ ആനി ജൂല തോമസ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പൊലീസ്, എക്‌സൈസ്, വനം, സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. ബാൻഡ് സംഘങ്ങളും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |