SignIn
Kerala Kaumudi Online
Saturday, 15 August 2026 3.40 AM IST

ഓണം കൈയകലെ... വിപണിയിൽ തി​ളയ്ക്കുന്നു വ്യാജ വെളി​ച്ചെണ്ണ

ചാത്തന്നൂർ: ഓണം അടുത്തതോടെ ജി​ല്ലയി​ലെ വി​പണി​യി​ൽ ഗുണനി​ലവാരമി​ല്ലാത്തതും വ്യാജവുമായ വെളി​ച്ചെണ്ണ ഒഴുകുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വെളിച്ചെണ്ണ ലോബിയാണ് പി​ന്നി​ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പി​ന്റെ പരി​ശോധനയി​ൽ കണ്ടെത്തി​.

തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും ഇത്തരം വെളി​ച്ചെണ്ണ എത്തുന്നത്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന

മില്ലുകൾ അര ലിറ്റർ പായ്ക്കറ്റ് കൃത്യമായ അളവിൽ നൽകുമ്പോൾ ഇതര സംസ്ഥാന വെളിച്ചെണ്ണ പാക്കറ്റുകളിലുള്ളത് അൻപതും നൂറും മില്ലി കുറവാണ്. മാത്രമല്ല, മായം കലർത്തുകയും ചെയ്യുന്നു. കുറഞ്ഞ വി​ലയി​ലാണ് ഈ വെളി​ച്ചെണ്ണ വി​ല്പനയ്ക്ക് വരുന്നത്. വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരേറുന്ന ഓണക്കാലത്ത് പരിചയമില്ലാത്തതും ബില്ല് ഇല്ലാത്തതുമായ വെളിച്ചെണ്ണ വാങ്ങി​ വില്പന നടത്തരുതെന്ന് വ്യാപാരി​കൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറി​യി​പ്പ് നൽകുന്നു. പരാതികൾ 1800 425 1125 എന്ന നമ്പരിൽ അറിയിക്കാം.

വാങ്ങരുത് 'കേര ഡയമണ്ട്'

വിപണിയിൽ സുലഭമായി ലഭിക്കുന്ന നിലവാരമില്ലാത്ത വെളിച്ചെണ്ണയായ 'കേര ഡയമണ്ട്'' ബ്രാൻഡ് വിൽപ്പന നിരോധിച്ചതായി ഭഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിലെ ചടയമംഗലം, കുന്നത്തൂർ സർക്കിളുകളി​ൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച 'കേര ഡയമണ്ട്' വെളിച്ചെണ്ണ നിലവാരമില്ലാത്തതാണെന്ന ലാബ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. പായ്ക്കറ്റിലെ വിലാസവും വ്യാജമാണ്.

 ഫ്രിഡ്ജ് ടെസ്റ്റ്

ഒരു ചെറിയ കുപ്പിയിൽ എണ്ണയെടുത്ത് ഫ്രിഡ്ജിൽ 30 മിനിട്ട് വയ്ക്കുക. ശുദ്ധമായ വെളിച്ചെണ്ണ 24 ഡി​ഗ്രി​ സെൽഷ്യസി​ന് താഴെ ഉറഞ്ഞുപോകും. വ്യാജമാണെങ്കി​ൽ പാതി ദ്രാവകമായി കിടക്കും. മിനറൽ ഓയിൽ, പാം ഓയിൽ ചേർത്താൽ ഉറയ്ക്കില്ല.

 കൈയിൽ തേക്കുന്ന ടെസ്റ്റ്

കുറച്ച് വെളി​ച്ചെണ്ണ കൈപ്പത്തിയിൽ ഉരസുക. ശുദ്ധമെങ്കി​ൽ പെട്ടെന്ന് അലിഞ്ഞ് പോകും, നല്ല തേങ്ങയുടെ മണം വരും, ഒട്ടൽ ഉണ്ടാകില്ല. വ്യാജൻ കട്ടിയായി ഒട്ടും. കെമിക്കൽ, പെട്രോൾ, പ്ലാസ്റ്റിക് മണം വരും.

 തീ കത്തിക്കുന്ന ടെസ്റ്റ്

ഒരു കോട്ടൺ തിരിയിൽ എണ്ണ മുക്കി കത്തിക്കുക. ശുദ്ധമെങ്കി​ൽ നീല കലർന്ന ജ്വാല, പൊട്ടിത്തെറിക്കില്ല, നല്ല മണവുമുണ്ടാവും. വ്യാജമെങ്കി​ൽ മഞ്ഞ ജ്വാല, പൊട്ടിത്തെറിക്കും. പുകയും കരിയും കൂടുതലുണ്ടാവും.

 വെള്ളം ടെസ്റ്റ്

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ എണ്ണ ഒഴിക്കണം. ശുദ്ധമെങ്കി​ൽ മുകളിൽ പൊങ്ങിക്കിടക്കും, വെള്ളം കലങ്ങില്ല. വ്യാജമെങ്കി​ൽ വെള്ളം കലങ്ങും. സോപ്പോ മറ്റ് കെമിക്കലോ ചേർത്തതിന്റെ ലക്ഷണവുമുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL