
കൊല്ലം: ജില്ലാ പഞ്ചായത്ത് 2026-27 വർഷം നടപ്പാക്കുന്ന 'സ്കിൽടെക്ക്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/പോളിടെക്നിക്ക്/എൻജിനിയറിംഗ് പാസായതും പട്ടികജാതി വിഭാഗത്തിൽപ്പെട്ടതുമായ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. ഐ.ടി.ഐ 7000 രൂപയും പോളിടെക്നിക് പാസായവർക്ക് 8000 രൂപയും എൻജിനിയറിംഗ് പാസായവർക്ക് 10000 രൂപ നിരക്കിലാണ് സ്റ്റൈപ്പെന്റ്. അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0474 2794996.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |