
കൊച്ചി: 12-ാം ശമ്പള പരിഷ്കരണ ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ആവശ്യപ്പെട്ടു. 2024 ജൂലായ് ഒന്നുമുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് സർക്കാർ കമ്മിഷനെ നിയമിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ജീവനക്കാർക്കും അദ്ധ്യാപകർക്കും അനുവദിക്കേണ്ട ക്ഷാമബത്ത കുടിശികയും എട്ട് ഗഡുക്കളായി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി.എ. ചൂണ്ടിക്കാട്ടി. 12-ാം ശമ്പള പരിഷ്കരണ ഉത്തരവ് നടപ്പാക്കുക, മെഡിസെപ് പരിഷ്കരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി.കെ.എ ഷാഫി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |