കോഴിക്കോട്: തനിമ കലാ സാഹിത്യ വേദി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മാപ്പിളപ്പാട്ട് എഴുത്തുകാരുടെ സംഗമം ‘ഇശലൊതുക്കം’ സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ഷമീം പാപ്പിനിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ജമീൽ അഹമ്മദ് വിഷയാവതരണം നടത്തി. എൻ.എം. അബ്ദുറഹ്മാൻ, ബാബു സൽമാൻ, എഫ്.എം. അബ്ദുള്ള, ബാപ്പു വാവാട്, ബദറുദ്ദീൻ പാറന്നൂർ, ഫസൽ കൊടുവള്ളി, ഷംസുദ്ദീൻ എടരിക്കോട്, സലാം കരുവൻപൊയിൽ, സാബി തെക്കേപ്പുറം, നസീർ പള്ളിക്കൽ, വി.ടി. ആയിശ, ആതിക കൊടിയത്തൂർ, എം.ടി. ഷാഹിദ, ടി.കെ.എം. ഹംസ, അഷ്റഫ് വാവാട് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |