കൊല്ലം: കേസുകളുടെ ബാഹുല്യം പരിഗണിച്ച് കൊല്ലത്ത് ഒരു കുടുംബ കോടതിയും രണ്ട് മജിസ്‌ട്രേറ്റ് കോടതികളും അനുവദിക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എ.ഐ.എൽ.യു) കൊല്ലം യൂണിറ്റ് സമ്മേളനം. ഡിഫൻസ് കൗൺസിൽ സമ്പ്രദായം അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.ഐ.എൽ.യു ജില്ലാ സെക്രട്ടറി അഡ്വ. പി.കെ.ഷിബു ഉദ്ഘാടനം ചെയ്തു. അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, അഡ്വ. കെ.ബി.ശ്രീകുമാർ, അഡ്വ. ഡി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി അഡ്വ. എസ്.ആർ.രാഹുൽ (പ്രസിഡന്റ്), അഡ്വ.ഉമയനല്ലൂർ ദീപു (സെക്രട്ടറി), അഡ്വ.ശ്യാമ ജിസിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |